വൈപ്പിൻ: വൈപ്പിൻ കരയിൽ നടക്കുന്ന ഫോക്ക് ലോർ ഫെസ്റ്റിന്റെ ഭാഗമായി ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവും കുടുംബശ്രീ കലാമേളയും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. ഫോക്ക് ലോർ ഫെസ്റ്റ് ജനറൽ കണവീനർ എ. പി. പ്രിനിൽ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പ്രീതി സുനിൽ, പ്രസ്‌ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, കോ ഓർഡിനേറ്റർ ബോണി തോമസ്, കൺവീനർ അഡ്വ. എ. ബി. സാബു, വക്താവ് സി. ആർ. സീമ, സബ് കമ്മിറ്റി കണവീനർ കെ. വി. നിജിൽ എന്നിവർ സംസാരിച്ചു.സമ്മേളനത്തിനു മുമ്പ് സർവസൈന്യാധിപൻ ബിപിൻ റാവത്ത്, മറ്റ് സൈനികൾ എന്നിവരുടെ വീരചരമത്തിൽ അനുശോചനം രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഗീത സംഗവിധായൻ കൂടിയായ നവനീത് കൃഷ്ണയുടെ ഗിത്താർ വാദനവും മുതിർന്ന സ്ത്രീകളുടെ നാടൻ പാട്ട്, കൈകൊട്ടിക്കളി, ഒപ്പന എന്നിവയും ചൂളം വിളിച്ചുള്ള ഗാനമേളയും നടന്നു.