fit
ആലുവ എഫ്‌.ഐ.ടി (ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ) ചെയർമാനായി ആർ. അനിൽകുമാറിനെ ആന്റണി ജോൺ എം.എൽ.എ അനുമോദിക്കുന്നു

ആലുവ: എഫ്‌.ഐ.ടി (ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ) ചെയർമാനായി ആർ. അനിൽകുമാർ ചുമതലയേറ്റു. മാനേജിംഗ് ഡയറക്ടർ ഇന്ദു വിജയനും മറ്റു ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. ആന്റണി ജോൺ എം.എൽ.എ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, സി.പി.എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജി.സി.ഡി.എ മുൻ ചെയർമാൻ വി. സലീം, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.