ആലുവ: നൊച്ചിമ സേവന ലൈബ്രറി സംഘടിപ്പിച്ച ഭരണഘടന സദസ് ഹൈക്കോടതി അഡ്മിനിസ്‌ട്രേഷൻ രജിസ്ട്രാർ എ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷനായി. സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ മുഖ്യപഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീർ മീന്ത്രക്കൽ, ഡോ. എസ്. ശ്രീജ, ഡോ. ഡിനോ വർഗ്ഗീസ്, ഒ.കെ. അലിക്കുഞ്ഞ്, കെ.എം. ജൂഡ്, കെ.വി. അരുൺ കുമാർ, എ.എ. സഹദ് തുടങ്ങിയവർ പങ്കെടുത്തു. എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ്, എൻ.സി.സി എന്നിവയുടെ സഹകരണത്തോടെയാണ് സദസ് സംഘടിപ്പിച്ചത്.