photo
നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടേയും മകന്റെയും വീട് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. എസ് . സുജാത സന്ദർശിക്കുന്നു

വൈപ്പിൻ: നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെയും മകന്റെയും വീട് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. എസ്. സുജാത സന്ദർശിച്ചു. മരിച്ച സിന്ധുവിന്റെ മാതാപിതാക്കളെയും സഹോദരനെയും അനുശോചനം അറിയിച്ചു. നടന്ന സംഭവങ്ങൾ മാതാപിതാക്കൾ വിവരിച്ചു. സി. എസ്. സുജാതക്കൊപ്പം ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. ഷൈല, ഏരിയ സെക്രട്ടറി അഡ്വ. എം. ബി. ഷൈനി, എ. എസ് .അരുണ, തുളസി സോമൻ, രമണി അജയൻ, പി.എ. ഓമന, സി.സി. സിജി, ജിജി വിൻസെന്റ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ. കെ. ബാബു, ഇ.പി. ഷിബു തുടങ്ങിയവർ ഉണ്ടായിരുന്നു.