photo
നാഷണൽ എക്‌സ് സർവ്വീസ് മെൻ കോഡിനേഷൻ കമ്മിറ്റി ചെറായി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ 1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം ആശ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നാഷണൽ എക്‌സ് സർവ്വീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെറായി യൂണിറ്റിന്റെ നേതൃത്വത്തിൽ 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ധീരയോദ്ധാക്കളെ ആദരിക്കലും നടത്തി. ഗൗരീശ്വരം ശ്രീനാരായണ സാംസ്‌കാരിക സംഘം ഹാളിൽ നടന്ന പരിപാടി പള്ളിപ്പുറം ഗ്രാമപഞ്ചായത്തംഗം ആശ ദേവദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ആർ.ഭാസി അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എ.തോമസ്, ലഫ്റ്റനന്റ് കേണൽ റോസി, ഹോണർ ക്യാപ്റ്റൻ ടി.ജി.പ്രകാശൻ, ജില്ലാ സെക്രട്ടറി കെ.ശിവൻ, അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു.