വൈപ്പിൻ: അയ്യമ്പിള്ളി തറവട്ടം ശ്രീനാരായണ സേവാസഭയിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണ വായനശാല ഉദ്ഘാടനവും പൊതുപ്രവർത്തന രംഗത്തും സാഹിത്യ സാംസ്‌കാരിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അയ്യമ്പിള്ളി ഭാസ്‌കരനെ ആദരിക്കലും കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. സഭാ പ്രസിഡന്റ് വി.എ.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.ഗോപാലൻ, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.സുനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജി തദേവൂസ്, ഒ.ബി.രാഹുൽ, ശ്രീനാരായണ യുവജന സംഘടന പ്രസിഡന്റ് എ.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.