narayanan-nair67

മൂവാറ്റുപുഴ: പ്രമുഖ വ്യവസായി മൂവാറ്റുപുഴ കടാതി ശോഭാലയത്തിൽ എ.എസ്. നാരായണൻ നായർ (67)നിര്യാതനായി. മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റും മൂവാറ്റുപുഴ മേള അംഗവുമാണ്. ശ്രീമൂലം ക്ലബ്ബ് പ്രസിഡന്റ്, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ രക്ഷാധികാരിയാണ്. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർക്കും കഴിഞ്ഞവർക്കും വേണ്ടിയുള്ള സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് മരുന്നെത്തിക്കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അംബിക. മക്കൾ: അനിത (ആസ്ട്രേലിയ),​ അമ്പിളി (അമേരിക്ക), അരുൺ. മരുമക്കൾ: പ്രജിത്ത്, ശ്രീകാന്ത്.