latha
എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ജില്ലാ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ആലുവ യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണനെ തായിക്കാട്ടുകര ശാഖ വനിതാ സംഘം ആദരിച്ചപ്പോൾ

ആലുവ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ജില്ലാ കോഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആലുവ യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണനെ തായിക്കാട്ടുകര ശാഖ വനിതാസംഘം ആദരിച്ചു. വനിതാ സംഘം ശാഖ പ്രസിഡന്റ് ജയശ്രീ ദിലീപ് അദ്ധ്യക്ഷയായി. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായി, വനിതാ സംഘം സെക്രട്ടറി പ്രവീണ ബിജു, ഓമന ഗോപി, ശാന്താ കരുണാകരൻ, സൂര്യ സുരേന്ദ്രൻ, ജയ മനോഹരൻ, അശ്വതി നിധിൻ എന്നിവർ പങ്കെടുത്തു.