arif-mohammad-khan-and-pi

കൊച്ചി: കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്നും എ.ജിയിൽ നിന്ന് ഗവർണർ നിയമോപദേശം തേടുന്ന പതിവില്ലെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌‌ണക്കുറുപ്പ് മാദ്ധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലുവ ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷമാണ് എ.ജി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.

വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ പോരു മുറുകിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും സ്വാഭാവികമായ നടപടി മാത്രമാണെന്നും എ.ജി പറഞ്ഞു.

കണ്ണൂർ വി.സി നിയമനത്തിന് എ.ജി ഒപ്പിട്ടു നൽകിയ നിയമോപദേശത്തെത്തുടർന്നാണ് ഫയലിൽ ഒപ്പുവച്ചതെന്ന് ഗവർണർ പറഞ്ഞതു മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്ന് മറുപടി നൽകിയത്. അഡ്വക്കേറ്റ് ജനറൽ എന്ന നിലയിൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. വി.സി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ല.

 രശ്മിതയ്ക്കെതിരെ നടപടിയുണ്ടാവും

ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സർക്കാർ അഭിഭാഷകയായ രശ്മിത രാമചന്ദ്രനെതിരെ ലഭിച്ച പരാതികളിൽ സ്വാഭാവിക നടപടിയുണ്ടാവുമെന്ന് എ.ജി പറഞ്ഞു. എന്തു നടപടിയാണുണ്ടാവുകയെന്ന് മാദ്ധ്യമങ്ങളോടു പറയാനാവില്ല. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന് അഡ്വ.രശ്മിത ഫേസ്ബുക്കിൽ എഴുതിയതിനെതിരെ വിരമിച്ച നാലു സൈനിക ഉദ്യോഗസ്ഥരും യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജുമാണ് എ.ജിക്ക് പരാതി നൽകിയത്.

 ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ട് ​മാ​റ്റ​ത്തിൽ ദു​രൂ​ഹ​ത​:​ ​കോ​ടി​യേ​രി

ആ​ലു​വ​:​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ചാ​ൻ​സ​ല​റെ​ന്ന​ ​നി​ല​യി​ൽ​ ​ഗ​വ​ർ​ണ​ർ​ക്കു​ ​മേ​ൽ​ ​സ​ർ​ക്കാ​ർ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്നും​ ,​ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ട് ​മാ​റ്റ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഗ​വ​ർ​ണ​റു​ടെ​ ​വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ല.​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​യെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ​റ​യു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഗ​വ​ർ​ണ​ർ​ ​പ​ര​സ്യ​മാ​യി​ ​പ്ര​തി​ക​രി​ച്ച​തി​നാ​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കേ​ണ്ടി​വ​ന്ന​ത്.
നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യെ​ ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​ക​രി​ച്ച​താ​ണ്.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​അം​ഗ​ത്തോ​ട് ​ഒ​രാ​ളെ​ ​നി​ർ​ദ്ദേ​ശി​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞ​തും​ ​ഗ​വ​ർ​ണ​റാ​ണ്.​ ​നി​യ​മ​പ​ര​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്ക​ണ​മെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യം.​ ​ഗ​വ​ർ​ണ​ർ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ക്കാം.​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട് ​-​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.


​ ​ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി​​​ ​​​ച​​​ർ​​​ച്ച​ ​ന​​​ട​​​ത്തും​​​:​​​ ​​​മ​​​ന്ത്രി​​​ ​​​ഗോ​​​വി​​​ന്ദൻ
ക​​​ണ്ണൂ​​​ർ​​​:​​​ ​​​ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യി​​​ ​​​ച​​​ർ​​​ച്ച​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്നും​​​ ​​​ചാ​​​ൻ​​​സ​​​ല​​​ർ​​​ ​​​പ​​​ദ​​​വി​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​എം.​​​വി.​​​ ​​​ഗോ​​​വി​​​ന്ദ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ക​​​ണ്ണൂ​​​രി​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.​​​ ​​​ഇ​​​തു​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​നി​​​ല​​​പാ​​​ട് ​​​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ​​​ ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​കാ​​​ണും.​​​ ​​​അ​​​ട​​​ഞ്ഞ​​​ ​​​അ​​​ദ്ധ്യാ​​​യ​​​മാ​​​യ​​​ല്ല,​​​ ​​​തു​​​റ​​​ന്നു​​​ ​​​വ​​​ച്ച​​​ ​​​അ​​​ദ്ധ്യാ​​​യ​​​മാ​​​യാ​​​ണ് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഇ​​​തി​​​നെ​​​ ​​​കാ​​​ണു​​​ന്ന​​​തെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​പ​​​റ​​​ഞ്ഞു.

 ഗ​വ​ർ​ണ​റെ​ ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റാ​ൻ​ ​നി​ർ​ബ​ന്ധി​ക്ക​രു​ത്:​ ​കാ​നം

​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​മാ​റ്റു​ന്ന​ ​കാ​ര്യം​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​അ​തി​ന് ​നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​അ​ദ്ദേ​ഹം​ ​ഉ​ണ്ടാ​ക്ക​രു​തെ​ന്നും​ ​ഗ​വ​ർ​ണ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ൽ​ ​കാ​നം​ ​പ​റ​ഞ്ഞു.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ചാ​ൻ​സ​ല​ർ​ ​എ​ന്ന​ത് ​ഒ​രു​ ​ഭ​ര​ണ​ഘ​ട​നാ​പ​ദ​വി​യ​ല്ല.​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കു​ന്ന​ ​ഒ​രു​ ​നി​യ​മ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഗ​വ​ർ​ണ​റെ​ ​ചാ​ൻ​സ​ല​റാ​ക്കു​ന്ന​ത്.​ ​അ​തു​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​നി​യ​മ​സ​ഭ​യ്‌​ക്ക് ​എ​പ്പോ​ഴും​ ​ഉ​ണ്ട്.​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ​വി.​സി​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ൾ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യെ​ ​നി​യ​മി​ക്കു​ക​യും​ ​അ​വ​ർ​ ​കൊ​ണ്ടു​വ​രു​ന്ന​ ​പേ​ര് ​ഗ​വ​ർ​ണ​ർ​ക്ക് ​സ​മ​ർ​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​അ​തി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​റാ​ണ് ​വൈ​സ് ​ചാ​ൻ​സ​ല​റെ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​അ​ദ്ദേ​ഹം​ ​നി​യ​മി​ച്ച​ ​ആ​ളെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ൾ​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലു​ള്ള​ ​സെ​ന​റ്റും​ ​സി​ൻ​ഡി​ക്കേ​റ്റു​മെ​ല്ലാം​ ​കേ​ര​ള​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​മി​തി​യാ​ണ്.​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​പി​ശ​കു​ണ്ടെ​ങ്കി​ൽ​ ​അ​തു​ ​കോ​ട​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ​ ​അ​പ്പോ​ൾ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.