കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി പകുതി നിരക്കിൽ നടത്തുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഈമാസം 16 വരെ അപേക്ഷിക്കാം. എം.ബി.ആർ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് ഡോ.ആർ. വിജയൻ, ഡോ.വിലേഷ് വത്സൻ, ഡോ. ആകാശ് ബാൻഡെ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്കും രജിസ്ട്രഷനും: 9446501369.