df

കൊച്ചി: പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ നോവൽ ഓഡിയോ പുസ്തകമായി പുറത്തിറങ്ങി. സ്വീഡൻ ആസ്ഥാനമായ ബുക്ക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെൽ വഴിയാണ് ഓഡിയോ ലഭ്യമായത്. 6.38 മണിക്കൂർ ദൈർഘ്യമുള്ള നോവൽ വായിച്ചത് രാജീവ് നായരാണ്. ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ദസ്തയേവ്‌സ്‌കിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് പെരുമ്പടവം ശ്രീധരൻ തന്റെ മാസ്റ്റർപീസായ നോവൽ എഴുതിയത്. ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തീവ്രപ്രണയം തോന്നുന്നതും ഇരുവരും ജീവിത പങ്കാളികളാകുന്നതും അന്തർമുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് നോവലിന്റെ ഇതിവൃത്തം.