sachidanandan
സച്ചിദാനന്ദൻ (പ്രസിഡൻ്റ്)

കളമശേരി: എസ്.എൻ.ഡി.പി നോർത്ത് കളമശേരി ശാഖയുടെ വാർഷിക പൊതുയോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഋതുപർണ്ണ , ലക്ഷ്മി എന്നീ വിദ്യാർത്ഥിനികൾക്ക് ഉപഹാരങ്ങളും കാഷ് അവാർഡും നൽകി ആദരിച്ചു. കുറുപ്പ് എന്ന മലയാള സിനിമയിൽ ഗാനമാലപിച്ച് തുടക്കം കുറിച്ച പിന്നണി ഗായകൻ ആനന്ദ് ശ്രീരാജനെ ഉപഹാരം നൽകി ആദരിച്ചു. പുതിയ ശാഖാ ഭാരവാഹികളായി സച്ചിദാനന്ദൻ (പ്രസിഡന്റ്) ,പി .രാജു (വൈസ് പ്രസിഡന്റ്), കെ . ഷാജി (സെക്രട്ടറി), ബിന്ദു പുളിയാന ( യൂണിയൻ കമ്മിറ്റി അംഗം), ടി.യു.പുഷ്പാകരൻ, സൂരജ്, അനൂപ്, ശാന്തകുമാരി, ശ്യാമള, സുരേഷ്, സരോജകുമാരൻ (കമ്മിറ്റി അംഗങ്ങൾ), രമേശൻ, ഷൈനി അജയഘോഷ്, അനുപ്രിയ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സജീവൻ ഇടച്ചിറ , കെ.കെ.മോഹനൻ ,അരുൺ, എന്നിവർ പങ്കെടുത്തു.