cpim

കളമശേരി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏലൂർ വടക്കുംഭാഗം പാട്ടുപുരയ്ക്കൽ കവലയിൽ സമ്മേളന ലോഗോയുടെ മാതൃക നിർമ്മിച്ചു. 1139 ചതുരശ്ര വിസ്തീർണ്ണത്തിൽ പാർട്ടി പ്രവർത്തകർ ചേർന്ന് 10 ദിവസം രാപ്പകൽ പണിയെടുത്താണ് ലോഗോയുടെ കലാരൂപം പൂർത്തിയാക്കിയത്. കളിമണ്ണ്, മരം, ഫൈബർ, സ്റ്റീൽ, തുണി, എൽ.ഇ.ഡി. ബൾബുകൾ, വൈക്കോൽ കറ്റ തുടങ്ങിയവ ഉപയോഗിച്ച് 14 അടി ഉയരമുള്ള ശില്പമാണ് നിർമ്മിച്ചത്.