km
കുന്നത്തുനാട് യൂണിയനിൽ 60-ാം മത് വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഡോ : കെമ്തോസ്.പി.പോൾ നിർവ്വഹിക്കുന്നു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ , സജിത് നാരായണൻ തുടങ്ങിയവർ സമീപം.

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നുവന്നിരിരുന്ന 60-ാം വിവാഹ പൂർവ്വ കൗൺസലിംഗ് ക്ലാസ് സമാപിച്ചു. സർട്ടിഫിക്കറ്റുകളുടെ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഡോ. കെമ്തോസ് പി.പോൾ നിർവ്വഹിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ, വനിതാ സംഘം പ്രസിഡന്റ് മോഹിനി വിജയൻ, സെക്രട്ടറി സജിനി അനിൽ, ഉഷാ ബാലൻ, മണി , ശകുന്തളാ ഷാജി, യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.