കൊച്ചി: കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരളയുടെ സഹകരണത്തോടെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സമ്മേളനവും സെമിനാറും നടത്തി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡനേറ്റർ കുരുവിള മാത്യുസ് 'ഇന്ത്യൻ ഭരണ ഘടനയും ഉപഭോക്തൃ പൗരാവകാശവും 'എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.