അങ്കമാലി: കർഷക തൊഴിലാളി യുണിയൻ അങ്കമാലി ഏരിയ വനിത കൺവെൻഷൻ നടത്തി. എ.പി.കുര്യൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം ജില്ലാ വനിത സബ് കമ്മിറ്റി കൺവീനർ കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ചന്ദ്രവതി രാജൻ അദ്ധ്യക്ഷനായി. ജില്ലാ ജോ. കൺവീനർ ജിഷ ശ്യാം, ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, പ്രസിഡന്റ് അഡ്വ.എം.വി.പ്രദീപ്, റീന രാജൻ, ഗ്രേസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.