കുറുപ്പംപടി: പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് പി.കുന്നപ്പിള്ളിൽ നയിക്കുന്ന ജന ജാഗരൻ യാത്ര വേങ്ങൂരിൽ നടന്നു. കൊമ്പനാട് കവലയിൽ നിന്നാരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി അംഗം ഒ. ദേവസി നിർവഹിച്ചു. വേങ്ങൂർ പള്ളിത്താഴത്ത് നടന്ന സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എ.പി.വർഗീസ്, ഷാജി സലീം, ഡി.സി.സി സെക്രട്ടറി ബേസിൽ പോൾ, കോൺഗ്രസ് നേതാക്കളായ ടി.എൻ.സദാശിവൻ, ഒ.സി. കുര്യാക്കോസ്, റോയ് വർഗീസ്, തങ്കച്ചൻ ആലിയാട്ടുകുടി, റിജു കുരിയൻ, ഷൈമി വർഗീസ്, എം.എം.ഷാജഹാൻ, അമൽ കാണിയാടൻ, മനോജ് തോട്ടപ്പിള്ളി, സാബു ആന്റണി, ഡെയ്സി ജെയിംസ്, ഷീബ ചാക്കപ്പൻ, വി.എൻ. രാഘവൻ തുടങ്ങിയർ പങ്കെടുത്തു.