അങ്കമാലി: ഡി പോൾ ഇനിസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ മാനേജ്മെന്റ് വിഭാഗവും ഇന്റേണൽ ക്വാളിറ്റി അഷ്വുറൻസ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫ്രൻസിൽ മികച്ച പ്രബന്ധത്തിനുള്ള ഡിസ്റ്റ് എക്സലൻസ് അവാർഡ് കാരുണ്യ യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറും ഫിസാറ്റ് ബിസിനസ് സ്കൂളിലെ അദ്ധ്യാപകനുമായ പ്രശാന്ത് പി.ജോൺ കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഗവ.കോളേജിലെ എം.കോം വിദ്യാർത്ഥിനി ബി.ലക്ഷ്മി മികച്ച പ്രബന്ധത്തിനുള്ള സ്പെഷ്യൽ അവാർഡ് കരസ്ഥമാക്കി. ഓൺലൈൻ കോൺഫ്രൻസിൽ കോഴിക്കോട് ഇന്ത്യൻ സ്കൂൾ ഒഫ് മാനേജ്മെന്റിലെ ഡീൻ പ്രൊഫസർ ഡോ. ആനന്ദക്കുട്ടൻ ബി.ഉണ്ണിത്താൻ മുഖ്യതിഥിയായി. രാജേഷ് നായർ, ഡോ. റിൻഗൊ രാജഗോപാൽ, ഫാ.ജോൺ മംഗലത്ത്, ഡോ.സി.ജെ. ഉണ്ണി, ഫാ. റോബിൻ ചിറ്റുപറമ്പിൽ, ഡോ.ജിയൊ ബേബി, അസി.പ്രൊഫസർമാരായ ചിഞ്ചു അനൂപ്, പ്രൊഫ. സുനിത ബിനോയ്, ഡോ. സീമാ ബാലൻ എന്നിവർ പങ്കെടുത്തു. ഡോ.കെ.പി. മാണി, എം.എസ്.ശ്രീകുമാർ എന്നിവർ അടങ്ങിയ പാനലാണ് പ്രബന്ധങ്ങൾ വിലയിരുത്തിയത്.