h
അശമന്നൂർ ഗവൺമെൻറ് യു.പി സ്കൂളിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി ഷാജി നിർവഹിക്കുന്നു.

കുറുപ്പംപടി: അശമന്നൂർ ഗവൺമെന്റ് യു.പി സ്കൂളിന്റെ ധനശേഖരണാർത്ഥം എസ്.എം.സി യുടെ നേതൃത്വത്തിൽ പൂർവവിദ്യാർത്ഥികളുടെ സഹകരണത്തോടെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വിതരണോദ്ഘാടനം അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവർത്തകർ, എസ്.എം.സി.എം, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.