കാലടി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാലടിയിൽ എത്തിച്ചേർന്ന ദീപശിഖ ജാഥയ്ക്ക് അങ്കമാലി ഏരിയാ കമ്മിറ്റി സ്വീകരണം നൽകി. അനന്തൻപിള്ള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ജാഥാ ക്യാപ്റ്റൻ പി.ആർ.മുരളീധരനെ ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, സി.കെ.സലിം കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.എ.ചാക്കോച്ചൻ, കെ.തുളസി, എം.പി.പത്രോസ്,എം.ടി.വർഗീസ് പി.എൻ.അനിൽകുമാർ, കെ.പി.ബിനോയ്, ബേബി കാക്കശ്ശേരി, കെ.കെ.വത്സൻ, പി.സി.പൗലോസ് എന്നിവർ പങ്കെടുത്തു.