temple
മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പുതിയതായി പണികഴിപ്പിച്ച നാളെ സമർപ്പണം ചെയ്യുന്ന മണ്ഡപം

കാലടി: മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ സഹസ്ര ദീപക്കാഴ്ച, മണ്ഡപ സമർപ്പണം എന്നിവ നാളെ നടക്കും. വിശ്വരൂപ ദർശനം, സഹസ്ര ദീപക്കാഴ്ച , വൈകിട്ട് 5.30ന് ദശാവതാര മഹോത്സവം, മണ്ഡപ സമർപ്പണം എന്നിവ നടക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, വി.കെ.അയ്യപ്പൻ, മെമ്പർ സതി ഷാജി, എം.ജി.നാരായണൻ എന്നിവർ പങ്കെടുക്കും.