ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ സ്വകാര്യ ബസിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. എടയാർ ഭാഗത്ത് നിന്ന് ആലുവയ്ക്ക് വരികയായിരുന്ന ബസ് ഇന്നലെ രാവിലെ 11.30 ഓടെ തോട്ടക്കാട്ടുകര ജലസേചന കനാലിന് സമീപമുള്ള പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ യാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. നാട്ടുകാരും പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും വ്യാപാരികളും ഏറെ നേരം കഷ്ടപ്പെട്ടാണ് ഗതാഗതം സുഗമമാക്കിയത്.