പറവൂർ: ദിവ്യ കാശി ഭവ്യ കാശി പദ്ധതിയുടെ ഭാഗമായി ബി.ജെ.പി പറവൂർ മണ്ഡലം കമ്മറ്റി നടത്തിയ പരിപാടി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത് മോഹൻ അദ്ധ്യക്ഷനായി. എസ്. ദിവാകരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ബി. ജയപ്രകാശ്, ജി. ഗിരീഷ്, സുധാചന്ദ്, ടി.ജി. വിജയൻ, സിന്ധു നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.