
കുമ്പളങ്ങി: 148-ാം ബൂത്തിന്റെ ഏഴാമത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ രൂപീകരണം എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സാന്നിദ്ധ്യത്തിൽ നടന്നു. ജോസഫ് മാർട്ടിൻ, ഹെൻട്രി ഓസ്റ്റിൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കവിത ഹരികുമാർ, നിതിൻ പഴേമുറി എന്നിവർ ക്ലാസുകൾ നയിച്ചു. ശോഭാ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ പ്രസിഡന്റ് സേവ്യർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി, വൈസ് പ്രസിഡന്റ് നെൽസൺ കോച്ചേരി,ആന്റണി കോച്ചേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ, സൂസൻ ജോസഫ്, ബാബു വിജയാനന്ദ്, സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബേസിൽ ചേന്നാമ്പിള്ളി, ബൂത്ത് പ്രസിഡന്റ് ജോസി തലേശ്ശേരി, വാർഡ് പ്രസിഡന്റ് ബോബി കാരക്കോടത്ത്, ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, ഐ.എൻ.ടി.യു.സി കൊച്ചി റീജിയണൽ പ്രസിഡന്റ് ഷെൽജൻ അട്ടിപ്പേറ്റി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.സി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.