
കുമ്പളങ്ങി: കെ.ജെ.മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ, അർഹരായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇൻഡക്ഷൻ കുക്കറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. കേരള ഫ്ളഡ് റിലീഫ് റെസ്പോൺസ് 2021 ന്റെ നേതൃത്വത്തിൽ എ.ടി.സി. സി.എസ്.ആർ ഫൗണ്ടേഷന്റ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാതാരം വിനയ് ഫോർട്ട് മുഖ്യാതിഥിയായി. അഡ്വ. ബാബു പട്ടത്താനം, പി.എ. പീറ്റർ, കെ. പി. പ്രതാപൻ എന്നിവർ സംസാരിച്ചു.