പറവൂർ: ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയാകുന്ന തരത്തിൽ പുഴകളിലും തോടുകളിലും നിറഞ്ഞ് നിൽക്കുന്ന പോളപായൽ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ പറവൂർ ഏരിയ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി എ.എക്‌സ്. ആന്റണി ഷീലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.ബി. ബിജി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.സി. രാജീവ്, വി.എസ്. ഷഡാനന്ദൻ, എ.എ. പ്രതാപൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യേശുദാസ് പറപ്പിള്ളി (പ്രസിഡന്റ്), എം.എ. അനൂപ്, എം.എ. ഗിരീഷ്, കെ.എം. അംബ്രോസ് (വൈസ് പ്രസിഡന്റുമാർ), എ.എ. പ്രതാപൻ (സെക്രട്ടറി), അനിത തമ്പി, പി.ജെ. ജെദീഷ്, കെ.വി. ബൈജു ( ജോയിന്റ് സെക്രട്ടറിമാർ), ടി.എൻ. രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.