udayamperoor
എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീനാരായണവിജയസമാജം ശാഖവക ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ശീവേലിപ്പന്തൽ നിർമാണത്തിനുള്ള ധനസമാഹരണം സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി ബാബുവിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി റിട്ട. ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീനാരായണവിജയസമാജം ശാഖവക ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ശീവേലിപ്പന്തൽ നിർമാണത്തിനുള്ള ധനസമാഹരണം ആരംഭിച്ചു. എസ്.എൻ.ഡി.പി സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി ബാബുവിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ റിട്ട. ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. വി.കെ രാജേഷ് , കെ.എൻ രാജേഷ്, ഡി. ജിനുരാജ്, എം.കെ.അനിൽകുമാർ, സി.എസ് കാർത്തികേയൻ, ജി.എസ്. അശോകാർ, എൽ.സന്തോഷ്, പി.സി.ബിബിൻ, എൻ.എ അരുൺ എന്നിവർ സംബന്ധിച്ചു.