1
സ്ത്രീ ശക്തീകരണ സംഘടനയായ സ്വസ്തിയുടെ നേതൃത്വത്തിൽ നടന്ന ഉണർവ് 2021 എന്ന പരിപാടിയിൽ ഭാഷ അധ്യാപികയായ എൻ വി ഭാനുമതി ടീച്ചർ ക്ലാസ്സ് നയിക്കുന്നു.

കോതമംഗലം : സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഭാഷാ അദ്ധ്യാപികയും കൗൺസിലറും സാമൂഹ്യ പ്രവർത്തകയുമായ എൻ.വി ഭാനുമതി ക്ലാസുകൾ നയിച്ചു. സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ത്രീ ശാക്തീകരണ സംഘടനയായ സ്വസ്തിയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാനൂറോളം വനിതകളാണ് അംഗങ്ങളായിട്ടുള്ളത്. തൃക്കാരിയൂർ പ്രഗതി ബാലഭവൻ ഹാളിൽ സ്വസ്തി പ്രസിഡന്റ്‌ സരിത ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി സിന്ധു ശേഖരൻ, വൈസ് പ്രസിഡന്റ്‌ ഡോ.ജയലക്ഷ്മി അനിൽ, ജോയിന്റ് സെക്രട്ടറി രമ്യ ഹരീഷ് എന്നിവർ സംസാരിച്ചു.