പെരുമ്പാവൂർ: ഊർജ്ജ കിരൺ പദ്ധതി, എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്‌മെന്റും ഇൻസ്‌പെയർ പെരുമ്പാവൂർ എം.എൽ.എ വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ഊർജ്ജ കിരൺ' ഊർജ്ജ സംരക്ഷണ റാലിയും ഊർജ്ജ പ്രദർശനവും ഇന്ന് പെരുമ്പാവൂരിൽ നടക്കും. ഉച്ചകഴിഞ്ഞ് 2ന് മുൻസിപ്പൽ ലൈബ്രറി ഹാളിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ സക്കീർഹുസൈൻ അദ്ധ്യക്ഷനാകും. ലൈബ്രറി പരിസരത്തുനിന്ന് റാലി ആരംഭിക്കും. ഊർജ്ജ കാര്യശേഷിയും ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനവും ലക്ഷ്യമാക്കി ഗോ ഇലക്ട്രിക് പ്രമേയത്തിൽ ഊന്നിയാണ് ക്യാമ്പയിൻ. ഊർജ്ജസംരക്ഷണ പ്രതിജ്ഞയും നടത്തും. ഊർജ്ജ സംരക്ഷണ ദിന പരിപാടികളുടെ പ്രചരണ പരിപാടികളുടെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ കഴിഞ്ഞ ദിവസം എം.എൽ.എ ഓഫീസിൽ ആരംഭിച്ചു. ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തിൽ നാളെ ഉച്ച കഴിഞ്ഞ് 2ന് വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്‌കൂൾ, കോളേജ് തല പ്രസംഗ മത്സരം നടക്കും. ഊർജ്ജ സംരക്ഷണത്തിനായുള്ള നൂതന ആശയങ്ങളും പ്രവർത്തനങ്ങളും മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുക. ഏറ്റവും മികച്ച രീതിയിൽ ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്ന സ്‌കൂളിന് എം.എൽ.എ ഇൻസ്‌പെയർ പുരസ്‌കാരം നൽകും.