പറവൂർ: സി.പി.എം ജില്ലാ സമ്മേളന പതാകജാഥക്ക് പറവൂരിൽ സ്വീകരണം നൽകി. സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ അഡ്വ. പി.എം. ഇസ്മയിൽ, വൈസ് ക്യാപ്ടൻ അഡ്വ. പുഷ്പദാസ്, ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ജില്ല കമ്മറ്റിയംഗം പി.എസ്. ഷൈല എന്നിവർ സംസാരിച്ചു.