വൈപ്പിൻ: അന്യസംസ്ഥാന തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി 20,000 രൂപയും 3 മൊബൈൽ ഫോണും കവർന്നു. പുതുവൈപ്പ് എൽ.എൻ.ജിയിലെ ജോലിക്കാരായ 8അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഓച്ചന്തുരുത്ത് വളപ്പ് ബീച്ച് റോഡിന് സമീപത്തെ വാടകവീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഇവരെ വിളിച്ചുണർത്തി ബാഗ് ആവശ്യപ്പെട്ടു. ബാഗ് പുറത്ത് കൊണ്ടുവന്ന് അതിലുണ്ടായിരുന്ന പണവും മൊബൈലും കവരുകയായിരുന്നു. കത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വീട്ടുടമ എ.കെ. സുമദത്തൻ ഞാറക്കൽ പൊലീസിൽ പരാതി നൽകി.