ആലുവ: ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബായി) ആലുവ സെന്റർ ഭാരവാഹികൾ ചുമതലയേറ്റു. കെ.വി. അനിൽകുമാർ ചെയർമാനും മുഹമ്മദ് ഫവാസ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ചുമതലയേറ്റത്. ഇതോടനുബന്ധിച്ച് മൂന്നാർ വൈബ് റിസോർട്ടിൽ നടന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ നെജീബ് മണ്ണേൽ, മുൻ സംസ്ഥാന ചെയർമാന്മാരായ വി. സന്തോഷ് ബാബു, അബ്ദുൾ ഫൈസി, അലക്സ് പി. സിറിയക്, ജോൺ പോൾ, പോൾ ടി. മാത്യു, മറ്റ് ഭാരവാഹികളായ വി.കെ. അബ്ദുൾ റഹ്മാൻ, ആഷിഖ് അലി എന്നിവർ സംസാരിച്ചു.