a
അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി

കുറുപ്പംപടി: കണ്ടന്തറ ഭായി കോളനിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മൂർഷിദാബാദ് സ്വദേശികളായ മുകുൾ (30), സക്കീൽസ് ഷാ (20), കബിൽഷാ (20) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇവരുടെ സുഹൃത്ത് കൂടിയായ മൂർഷിദാബാദ് സ്വദേശി സലിംഷായെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പൊലീസ് പറയുന്നത്: സലിംഷായ്ക്ക് ഒന്നാംപ്രതി മുകുൾ രണ്ടായിരംരൂപ നൽകാനുണ്ടായിരുന്നു. ഇത് ചോദിച്ചതിലുള്ള വിരോധത്തിൽ സംഘംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സലിംഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം. തോമസ്, ജോസി എം. ജോൺസൺ, എസ്.സി.പി.ഒമാരായ അഷറഫ്, ഷിബു, സലിം, നൗഷാദ്, ജിഞ്ജു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.