പെരുമ്പാവൂർ: വാഹനാപകടത്തിൽ മരിച്ച വെങ്ങോല സഹകരണബാങ്ക് അംഗം നെറ്റിക്കോട്ട് പ്രിജിത്തിന്റെ അപകട ഇൻഷ്വറൻസ് ആനുകൂല്യമായ ഒരുലക്ഷംരൂപ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസിൽ നിന്ന് പ്രിജിത്തിന്റെ പിതാവ് പ്രഭാകരൻ ഏറ്റുവാങ്ങി. ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഇഫ്‌കൊ ടോക്കിയോ ഇൻഷ്വറൻസ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ബാങ്ക് സെക്രട്ടറി സിന്ധുകുമാർ സംസാരിച്ചു.