വൈപ്പിൻ: ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ കാഴ്ചപരിശോധന സർട്ടിഫിക്കറ്റ് ദേശീയ കേന്ദ്രീകൃത ലൈസൻസിംഗ് പോർട്ടലായ പരിവാഹനിൽ ഡോക്ടർമാർക്ക് നേരിട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ശരിയായ വിധത്തിൽ പരിശോധിക്കാതെ വ്യാജഒപ്പോടുകൂടി പല ഡ്രൈവിംഗ് സ്‌കൂളുകളിൽനിന്നും നിലവിൽ സർട്ടിഫിക്കറ്റ് നൽകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യുവും സെക്രട്ടറി ഡോ. വി.എ. അബ്ദുൽ വഹാബും ആവശ്യപ്പെട്ടു.