പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് 2022 ലെ എസ്.എസ്.എൽ.സി. കുട്ടികൾക്കായി നടപ്പിലാക്കുന്ന ശാക്തീകരണ പദ്ധതിയായ ദിശയുടെ ഉദ്ഘാടനം ജയകേരളം എച്ച്.എസ്.എസിൽ ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ നിർവഹിച്ചു. എസ്. രാജപ്പൻ തെയ്യാരത്ത് അദ്ധ്യക്ഷനായി. ജിജി രാജൻ, ശരണ്യ രാജൻ, കെ.സി. സത്യൻ, ഹെഡ്മിസ്ട്രസ് സിന്ധു എം. ജോർജ് എന്നിവർ സംസാരിച്ചു. കേരള പൊലീസ് ജനമൈത്രി ടെയിനർ കെ.പി. അജീഷ് ക്ലാസെടുത്തു.