ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ മലേറിയ എലിമിനേഷന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്ക് നഗരസഭ ചെയർമാൻ എം.ഒ. ജോൺ സമ്മാനദാനം നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി അദ്ധ്യക്ഷയായി. കൗൺസിലർ പി.പി. ജെയിംസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി, വി.ആർ. രശ്മി എന്നിവർ സംസാരിച്ചു. ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ബി. ഫെമിൻ ഒന്നാം സ്ഥാനവും സെന്റ് മേരീസ് ഹൈസ്‌കൂളിലെ എം.എസ്. ഷാരൂഖ്, സെന്റ് ജോൺസ് സ്‌കൂളിലെ ദിയ റഹിം, ഹിബ ഫാത്തിമ എന്നിവർ രണ്ടാം സ്ഥാനവും നേടി.