കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പഴന്തോട്ടം ക്ഷീരോത്പാദക സംഘത്തിൽ പാൽ ഗുണമേന്മാ ബോധവത്കരണ പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. പഴന്തോട്ടം ഡിവിഷനംഗം പി.എസ്.രാഖി അദ്ധ്യക്ഷയായി. പഞ്ചായത്തംഗം എബി മാത്യു, ടി.വി. പ്രകാശ്, സെക്രട്ടറി മെഴ്‌സി, ഗുണമേന്മ നിയന്ത്രണ ഓഫീസർ ബെ​റ്റി ജോഷ്വ, ക്ഷീര വികസന ഓഫീസർ വി.സി. ശ്രീലത തുടങ്ങിയവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണമേന്മ നിയന്ത്രണ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.