
പറവൂർ: മോഷ്ടിച്ച ബൈക്കുമായി ചിറ്റാറ്റുകര പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണനെ (ഉണ്ണിക്കുട്ടൻ–24) പൊലീസ് അറസ്റ്റുചെയ്തു. വടക്കേക്കര എസ്.ഐ പി.വി. രാജേഷിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പിടികൂടിയത്. ചേരാനല്ലൂരിൽ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. എറണാകുളം സെൻട്രൽ, ആലുവ, പറവൂർ, മുനമ്പം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.