df

കൊച്ചി: ജില്ലയിൽ ഇന്നലെ രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 525 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 506 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. 17 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. പുതിയതായി രോഗലക്ഷണം പ്രകടിപ്പിച്ച 728 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 21963 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.45 ശതമാനമാണ്. ജില്ലയിൽ ഇന്നലെ 12239 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 1354 ആദ്യഡോസും, 10885 രണ്ടാം ഡോസുമാണ്. ജില്ലയിൽ ഇതുവരെ 5270823 ഡോസ് വാക്‌സിൻ നൽകി.