photo
രാജഗിരി ഔട്ട്‌റീച്ച് ചൈൽഡ് സ്‌പോൺസർഷിപ് പദ്ധതിയുടെ ഭാഗമായി എടവനക്കാട് ഗവ: യു.പി. സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്ക് നടത്തിയ ഇൻസ്‌പൈർ 2021 കരിയർ ഗൈഡൻസ് ക്യാമ്പ് നടൻ മജീദ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: രാജഗിരികോളേജിന്റെ സേവനവിഭാഗമായ രാജഗിരി ഔട്ട്‌റീച്ച് ചൈൽഡ് സ്‌പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി. എടവനക്കാട് ഗവ. യു.പി.സ്‌കൂളിൽ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇൻസ്‌പൈർ 2021 നടൻ മജീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ഇക്ബാൽ അദ്ധ്യക്ഷനായി. കറുകുറ്റി നൈപുണ്യ കോളേജ് അസി. പ്രൊഫ.ജോസഫ് ജെയിംസ്, കോഴിക്കോട് രാജഗിരി കോളേജ് സി.പി.എൽ.എ.പ്രോഗ്രാം കോ ഓർഡിനേറ്റർ ജിതിൻ ഷെല്ലി എന്നിവർ ക്ലാസുകൾ നയിച്ചു. വൈകിട്ട് നടന്ന ലഹരിവിരുദ്ധബോധവത്കരണ പരിപാടിയിൽ എക്‌സൈസ് പ്രിവന്റിവ് ഓഫീസർ രതീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എ.സിയാദ് എന്നിവർ ക്ലാസെടുത്തു. രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിന്റ സിജോ, ഡോണൽ സർവീസ് ഓഫീസർ മരിയ ടെൻസി, ഗോകുൽകൃഷ്ണ, ടി.എസ്.സൂരജ് എന്നിവർ സംസാരിച്ചു.