കൂത്താട്ടുകുളം: യുദ്ധത്തിൽ പങ്കെടുത്ത ധീരവിമുക്തഭടന്മാരേയും ധീരവനിതകളേയും 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഹൗസ് കോസ് ഓഡിറ്റോറിയത്തിൽ വച്ച് ഗോൾഡൽ മെഡൽ നൽകിയും ഷാൾ പുതപ്പിച്ചും ആദരിച്ചു. നാഷണൽ എക്സ് സർവീസ്ൻ കോഓർഡിനേഷൻ കമ്മിറ്റി കൂത്താട്ടുകുളം യൂണിറ്റാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ജോസഫ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ കെ.ആർ. മോഹൻദാസ്, പ്രിൻസ് പോൾ ജോൺ എന്നിവർ സംസാരിച്ചു. അഡ്വ.അനൂപ് ജേക്കബ്, വിജയാ ശിവൻ, സി.ഐ കെ.ആർ. മോഹൻദാസ്, പ്രസിഡന്റ് എം എൻ. അപ്പുക്കുട്ടൻ, അംബിക രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, മരിയ ഗൊരേത്തി, ഷിബി ബേബി തുടങ്ങിയർ ചേർന്ന് 28 ധീരയോദ്ധാക്കളെ ആദരിച്ചു. കെ.ആർ. സോമൻ, പി.ജി. സുനിൽകുമാർ, എബ്രഹാം ജേക്കബ്, ബേബി ആലുങ്കൽ, ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു.