ആലുവ: ആത്മഹത്യചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ അടുത്ത കൂട്ടുകാരിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് മോഫിയയുടെ പിതാവ് ആലുവ എടയപ്പുറം കക്കാട്ടിൽ ദിൽഷാദ് ആവശ്യപ്പെട്ടു. മോഫിയയുടെ ഭർത്താവ് സുഹൈലും കൂട്ടുകാരിയും തമ്മിലുള്ളബന്ധം അനേഷിക്കണം. സുഹൈലിന്റെ മുൻകാലചരിത്രവും അയാളുടെ കൂട്ടുകെട്ടും സാമ്പത്തികസ്രോതസും അന്വേഷിക്കണം. അറബിഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ആളായതിനാൽ വിദേശബന്ധവും അന്വേഷിക്കണം. ഇലട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതിയുടെ ഒരു മൊബൈൽനമ്പർ പകൽ സമയത്ത് ഒഫ് ആയിരിക്കും. ഇക്കാര്യത്തെക്കുറിച്ച് മോഫിയ ചോദിച്ചപ്പോൾ ചില ഇടപാടുകൾ ഉണ്ടന്ന് പറഞ്ഞ് മർദ്ദിച്ചതായും ദിൽഷാദ് പറയുന്നു.