
വരാപ്പുഴ: വലിയവീട്ടിൽ ഡോ. എം. ഗോവിന്ദപൈ (87) നിര്യാതനായി. വരാപ്പുഴക്കാരുടെ പ്രിയങ്കരനായ പൈ ഡോക്ടർ 1968 മുതൽ വരാപ്പുഴ ഗണേശ് ക്ലിനിക്കെന്ന സ്വന്തം സ്ഥാപനം നടത്തുകയാണ്. പ്രമുഖ ശിശുരോഗ വിദഗ്ദ്ധനായിരുന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ലീന ജി. പൈയാണ് ഭാര്യ. മദ്രാസ് അപ്പോളോ ഹോസ്പിറ്റലിലെ ക്ളിനിക്കൽ സൈക്കോളജിസ്റ്റും കൗൺസലറുമായ ഡോ. കീർത്തി പ്രഭുവാണ് മകൾ. ഏലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം. വിശ്വനാഥപൈ, പരേതനായ എം. വെങ്കടേശ്വര പൈ എന്നിവരാണ് സഹോദരങ്ങൾ.