kochi-ethila

കുമ്പളങ്ങി: കൊച്ചി കോർപ്പറേഷൻ നടപ്പിലാക്കുന്ന 'കൊച്ചി ഇതിലെ, വേ ഫൈൻഡിംഗ് സൈനേജ്' പദ്ധതി കെ.ജെ. മാക്സി എം.എൽ.എ ഫോർട്ട് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേയർ അഡ്വ. എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരത്തിൽ കാൽനടയാത്ര എളുപ്പമാക്കാൻ സഹായിക്കുന്ന ആധുനിക സംവിധാനമാണ് വേ ഫൈൻഡിംഗ് സൈനേജസ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വിപുലമായ ഭൂപടങ്ങൾ, പ്രദേശത്തെ ആകർഷണങ്ങൾ, ദിശാസൂചകങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ,പൊതു ഗതാഗത മാർഗ്ഗങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ ഇവയിൽ ലഭ്യമാക്കിയിട്ടുണ്ട്.