kawaki

കുമ്പളങ്ങി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തനതായ വൃക്ഷയിനങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ടുള്ള കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കുന്ന വനവത്കരണ പദ്ധതി "കാവാക്കി " കെ.ജെ. മാക്സി എം.എൽ.എ ഫോർട്ട് കൊച്ചി വെളിയിലെ എഡ്വേർഡ് മെമ്മോറിയൽ ഗവൺന്മെന്റ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഇനങ്ങളിൽപെട്ട നൂറോളം നാട്ടുവൃക്ഷങ്ങൾ ആണ് എഡ്വേർഡ് മെമ്മോറിയൽ സ്കൂളിൽ പരിപാലിച്ചു വളർത്തിയെടുക്കുക.