കളമശേരി: രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ശശിധരൻ അനുസ്മരണത്തിന്റെ ഭാഗമായി ഏലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് ബി. ശശിധരൻ സ്മാരക മന്ദിരത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടക്കും. മുൻ എം.പി.കെ.പി.ധനപാലൻ തുടക്കം കുറിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗത്തെ നേതാക്കൾ പങ്കെടുക്കും.