ആലുവ: ബി.എം.എസ് ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ ശ്രം സൗജന്യ രജിസ്‌ട്രേഷനും കാർഡ് വിതരണവും ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഇ.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാദ്ധ്യക്ഷ ഗിരിജ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ മേഖല വൈസ് പ്രസിഡന്റ് എം.പി. സിദ്ധാർത്ഥൻ, റെജി എസ്.എൻ.പുരം, അമ്പിളി സാജൻ, അനിൽ അമ്പാട്ടുകാവ്, എ.പി. വിജു, എം.പി. പ്രദീപ്, കെ.കെ. ഷാബു, ജെനു ഹരിഹരൻ എന്നിവർ സംസാരിച്ചു.