makkar

ആലുവ: ചേർത്തല റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി ട്രാക്കിൽവീണ് ആലുവ സ്വദേശി മരിച്ചു. ആലുവ കോമ്പാറ കാനപുരം കെ.കെ. മക്കാറാണ് (74) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ആലുവയിലേക്ക് വരാൻ ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസിൽ കയറിയപ്പോഴായിരുന്നു അപകടം. ഉടനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനുംശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബീവിക്കുഞ്ഞ്, ആരിഫ, ശിഹാബ്, റഫീന, സജീന, ഫസീല. മരുമക്കൾ: റഫീക്ക്, സാബു, സൈനബ, നജീബ്, നസീർ, റഫീക്ക്.