കൊച്ചി: 30 വർഷം മുമ്പ് ഭൂമി ഏറ്റെടുത്ത തൃപ്പൂണിത്തുറ ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ എൻ.എച്ച്.എ.ഐ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് തോമസ് ചാഴികാടൻ എം.പി ലോക്‌സഭയിൽ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കുണ്ടന്നൂർ (കൊച്ചി)- തേനി എൻ.എച്ച്85 ന്റെ ഭാഗമായി തൃപ്പൂണിത്തുറ ബൈപ്പാസ് നിർമ്മിക്കുന്നതിന് 32 വർഷം മുമ്പ് 34 ഹെക്ടർ സ്ഥലം ഭാഗികമായി ഏറ്റെടുക്കുകയും ഫ്രീസ് ചെയ്യുകയും ചെയ്‌തെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുമ്പ് തൃപ്പൂണിത്തുറ ബൈപ്പാസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയിലൂടെ തന്നെ കൊച്ചി ബൈപ്പാസിന്റെ അലൈൻമെന്റ് തീരുമാനിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും മന്ത്രിയോട് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.